Connect with us

Kasargod

കാസര്‍കോട്ട് കേന്ദ്രസേന; ബി എസ് എഫ് ജവാന്മാര്‍ എത്തി

Published

|

Last Updated

കാഞ്ഞങ്ങാട്: ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുക്കാനുള്ള സംഘര്‍ഷങ്ങള്‍ അടിച്ചൊതുക്കാന്‍ അഞ്ച് കമ്പനി കേന്ദ്ര അര്‍ധസൈനികരെ കാസര്‍കോട് ജില്ലയില്‍ വിന്യസിപ്പിക്കും.
തൃശൂര്‍ രാമപുരത്തെ പ്രത്യേക ക്യാമ്പില്‍ തമ്പടിച്ചിരുന്ന ഉത്തരേന്ത്യയില്‍ നിന്നുള്ള ഒരു കമ്പനി ബിഎസ്എഫ് ജവാന്‍മാര്‍ ഇതിനകം കാസര്‍കോട് ജില്ലയിലെത്തി. ഇവര്‍ക്ക് താമസ സൗകര്യങ്ങളൊരുക്കിയത് പെരിയയിലെ കേരള ആംഡ് പോലീസ് ക്യാമ്പിലാണ്.
കേന്ദ്ര അര്‍ധസൈനീക വിഭാഗമായ സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ രണ്ട് കമ്പനി ഡാര്‍ജിലിംഗില്‍ നിന്ന് കാസര്‍കോട്ടേക്ക പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ ഇന്നുച്ചയോടെ എത്തുമെന്നാണ് പ്രതീക്ഷ. ഇവര്‍ക്ക് കാസര്‍കോട് നഗരത്തിലെ ഒന്ന് രണ്ട് ഹൈസ്‌കൂളുകളിലും അടുക്കത്ത്ബയലിലെ രണ്ട് ഓഡിറ്റോറിയങ്ങളിലുമാണ് കാസര്‍കോട് പോലീസ് ഈ സംഘത്തിന് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.
രണ്ട് കമ്പനി സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) നാളെ കാഞ്ഞങ്ങാട്ടെത്തും. ഇവര്‍ക്ക് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്ററി സ്‌കൂള്‍, പള്ളിക്കര ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ , കോട്ടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലായിരിക്കും താമസ സൗകര്യം ഒരുക്കുക. ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകളുടെ കൃത്യമായ പട്ടിക ഇതിനകം പോലീസ് തയ്യാറാക്കി കഴിഞ്ഞു. പല കാറ്റഗറികളിലായി പ്രശ്‌ന ബാധിത ബൂത്തുകള്‍ തരംതിരിച്ചിട്ടുണ്ട്.

Latest