Connect with us

Gulf

ക്രെഡന്‍സ് ഹൈസ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു

Published

|

Last Updated

ദുബൈ: സി ബി എസ് ഇ പാഠ്യപദ്ധതിയില്‍ അല്‍ ഖൈലില്‍ ആരംഭിച്ച ക്രെഡന്‍സ് ഹൈസ്‌കൂളിന്റെ ഉദ്ഘാടനം വിദ്യഭ്യാസ മന്ത്രി ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ ഖാതമി നിര്‍വഹിച്ചു. നോളജ് ആന്‍ഡ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി(കെ എച്ച് ഡി എ) ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍ കറം, ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം മുഖ്യാതിഥികളായി പങ്കെടുത്തു. ഏഴു ഏക്കര്‍ വിസ്തൃതിയിലാണ് അല്‍ ഖൈലില്‍ വിദ്യാലയം പൂര്‍ത്തീകരിച്ചത്.
വിദ്യഭ്യാസ രംഗത്ത് ദുബൈ വന്‍ മുന്നേറ്റമാണ് നടത്തുന്നതെന്ന് കെ എച്ച് ഡി എ ചെയര്‍മാന്‍ ഡോ. അബ്ദുല്ല പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെ ഉയര്‍ന്നു വരുന്ന വിദ്യാലയങ്ങളെ അതോറിറ്റി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മിംസ് ആന്‍ഡ് ഡി എം വിംസ് എം ഡിയുമായ ഡോ. ആസാദ് മൂപ്പന്‍, നാലപ്പാട് ഗ്രൂപ്പ് ഓവര്‍സീസ് എം ഡി നാലപ്പാട് അഹമ്മദ് അബ്ദുല്ല, ജലീല്‍ ഹോള്‍ഡിംഗ് എം ഡി സമീര്‍ കെ മുഹമ്മദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഖുല്‍ഭൂഷണ്‍ കെയ്ന്‍ പങ്കെടുത്തു.