മര്‍കസ് കരിയര്‍ ഗൈഡന്‍സ് സെന്റര്‍ തുറന്നു

Posted on: March 26, 2014 6:20 pm | Last updated: March 26, 2014 at 7:53 pm
SHARE

career guidanceകാരന്തൂര്‍: മര്‍കസ് ഇഹ്‌റാമില്‍ കരിയര്‍ ഗൈഡന്‍സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉപരിപഠനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് നേരിട്ടും ഫോണിലൂടെയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. കേരളത്തിന് പുറത്തുള്ള പ്രീമിയര്‍ സ്ഥാപനങ്ങളിലും കേന്ദ്രസര്‍വ്വകലാ ശാലകളിലും ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഹ്‌റാം കരിയര്‍ഗൈഡന്‍സ് സെന്ററില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷാ ഫോമുകളും സെന്ററില്‍ ലഭ്യമാണ്.

ആപ്റ്റിറ്റിയൂഡ്, പ്രവേശന പരീക്ഷാ പരിശീലനം, ഇന്റര്‍വ്യൂ ട്രെയിനിംഗ്, മുന്‍കാല ചോദ്യപേപ്പറുകള്‍, സ്‌കോളര്‍ഷിപ്പ് തുടങ്ങി ഉപരിപഠന കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കാന്‍ വേണ്ട കോച്ചിംഗുകളും കരിയര്‍ ഗൈഡന്‍സ് സെന്ററിലുണ്ട്. ഡല്‍ഹി, ഹൈദരാബാദ്, ബാംഗ്ലൂര്‍, സേലം തുടങ്ങി വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ് എസ് എഫ് വിസ്ഡം ഹോസ്റ്റലുകളില്‍ കുറഞ്ഞ നിരക്കിന് ഭക്ഷണ-താമസ സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും ഇപ്പോള്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ രക്ഷിതാക്കള്‍ സ്ഥാപന മേധാവികള്‍ എന്നിവര്‍ക്കും പ്രത്യേക മാര്‍ഗ ദര്‍ശനങ്ങള്‍ ലഭ്യമാണ്. കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ക്കും ഇഹ്‌റാമില്‍ ബന്ധപ്പെടാം.
ഫോണിലൂടെ ഗൈഡന്‍സ് ആവശ്യമുള്ളവര്‍ വിളിക്കേണ്ട നമ്പറുകള്‍: 9048408025, 9946457384 (വൈകീട്ട് 5 നും 7 നും ഇടയില്‍ മാത്രം). കാരന്തൂര്‍ ഇഹ്‌റാമില്‍ നേരിട്ട് വരുന്നവര്‍ക്കുള്ള കൗണ്‍സിലിംഗ് മുന്‍കൂട്ടി ബുക്ക്‌ചെയ്യുന്നവര്‍ക്ക് മാത്രം. വിളിക്കേണ്ട നമ്പര്‍: 0495 2805 258 (തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളല്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ.)