ഖത്തറില്‍ കനത്ത മഴ; പലയിടത്തും വാഹനഗതാഗതം സ്തംഭിച്ചു

Posted on: March 26, 2014 3:30 pm | Last updated: March 26, 2014 at 7:37 pm
SHARE

imagesദോഹ: രാജ്യത്ത് ഇന്നലെ രാത്രി മുതല്‍ പെയ്ത ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡില്‍ വലിയ തോതില്‍ വെള്ളം കെട്ടിക്കിടന്നതിനാല്‍ വാഹന ഗതാഗതം പലയിടത്തും പൂര്‍ണമായും സ്തംഭിച്ചു. ഖത്തറില്‍ നിന്ന് സഊദി, ദുബായ് എന്നിവിടങ്ങളിലേക്ക് കരമാര്‍ഗം പോവുന്ന സല്‍വാ റോഡും മഴയില്‍ സ്തംഭിച്ചു. മഴ ഇപ്പോഴും തുടരുകയാണ്. അടുത്ത ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കരുതുന്നത്.