ഇന്നസെന്റിന്റെ ചിഹ്നം കുടം; പീലിപ്പോസിന് ഓട്ടോ

Posted on: March 26, 2014 5:18 pm | Last updated: March 26, 2014 at 7:23 pm
SHARE

innocentതിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്ക് തെരെഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ അനുവദിച്ചുകിട്ടി. എല്‍ ഡി എഫ് സ്വതന്ത്രനായി ചാലക്കുടിയില്‍ നിന്നും ജനവിധി തേടുന്ന ഇന്നസെന്റിന് ‘കുടം’ ആണ് തെരെഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചത്. പത്തനംതിട്ടയിലെ ഇടതു സ്വതന്ത്രന്‍ പീലിപ്പോസ് തോമസിന് ‘ഓട്ടോറിക്ഷ’യാണ് ചിഹ്നം. എറണാകുളത്തെ ഇടതു സ്വതന്ത്രന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ‘ടെലിവിഷന്‍’ ചിഹ്നത്തില്‍ ജനവിധി തേടും. പൊന്നാനിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അബ്ദുറഹ്മാന്‍ ‘കപ്പുംസോസറും’ ചിഹ്നത്തില്‍ മത്സരിക്കും.

ഇടുക്കിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് ‘ടോര്‍ച്ച്’ ചിഹ്നത്തില്‍ മത്സരിക്കും. പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി എം പി വീരേന്ദ്രകുമാറിന്റെ ചിഹ്നം ‘മോതിര’മാണ്. പുളി അല്ലേ…