പതിനായിരം കോടി രൂപ കെട്ടിവെച്ചാല്‍ സുബ്രതാ റോയിക്ക് ജാമ്യം നല്‍കാം: സുപ്രീം കോടതി

Posted on: March 26, 2014 3:53 pm | Last updated: March 26, 2014 at 3:53 pm
SHARE

subratho royന്യൂഡല്‍ഹി: നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിക്ക് ഉപാധികളോടെ ജാമ്യം നല്‍കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യത്തുകയായി പതിനായിരം കോടി രൂപ സെബിയില്‍ അടക്കണമെന്നതാണ് ഉപാധി. അയ്യായിരം കോടി രൂപ പണമായും ബാക്കി തുടക ബേങ്ക് ഗ്യാരണ്ടിയായുമാണ് നല്‍കേണ്ടത്.

3.3 കോടി നിക്ഷേപകരില്‍ നിന്ന് 24000 കോടി രൂപയുടെ നിക്ഷേപമാണ് സഹാറാ ഗ്രൂപ്പ് തട്ടിയത്. ഇത് തിരിച്ചടക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് സുബ്രതാ റോയി അറസ്റ്റിലായത്. മാര്‍ച്ച് നാല് മുതല്‍ തിഹാര്‍ ജയിലിലാണ്.