Connect with us

Ongoing News

കള്ളപ്പണം തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലെ ബേങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുപിടിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി. 65 വര്‍ഷത്തിലധികമായി ഇക്കാര്യത്തില്‍ സര്‍ക്കാറുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കള്ളപ്പണം പിടിച്ചെടുത്താല്‍ രാജ്യത്തെ സാധാരണക്കാരന് നികുതിഭാരം കുറയുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇത് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ ൃസംഘത്തെ പിന്‍വലിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളി.

കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ 2011ലാണ് ജസ്റ്റിസ് ജീവന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ പ്രത്യേക അന്വേഷണസംഘത്തെ സുപ്രീംകോടതി നിയോഗിച്ചത്.

Latest