ആളുമാറി ചുവപ്പുകാര്‍ഡ് കിട്ടിയ ഗിബ്‌സിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Posted on: March 26, 2014 2:31 pm | Last updated: March 26, 2014 at 3:12 pm
SHARE

gibbs arsenalലണ്ടന്‍: ചെല്‍സിക്കെതിരായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ റഫറി ആന്ദ്രെ മാരിനര്‍ അബദ്ധത്തില്‍ ചുവപ്പുകാര്‍ഡ് നല്‍കിയ കിയേരന്‍ ഗിബ്‌സിന്റെ സസ്‌പെന്‍ഷന്‍ ഇംഗ്ലീഷ് ഫുട്ബാള്‍ അസോസിയേഷന്‍ (ഇ എഫ് എ) പിന്‍വലിച്ചു. പന്ത് ഹെഡ് ചെയ്യുന്നു എന്ന വ്യാജേന മനഃപൂര്‍വം കൈകൊണ്ട് തട്ടി എന്നതാണ് ചുവപ്പുകാര്‍ഡ് നല്‍കാന്‍ കാരണം. എന്നാല്‍ ടി വി റീപ്ലേകളില്‍ മധ്യനിരക്കാരന്‍ അലക്‌സ് ചെമ്പര്‍ലെയാണ് കൈകൊണ്ട് പന്തു തട്ടിയതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത്. ചെമ്പര്‍ലെക്കെതിരെയും നടപടി വേണ്ടെന്ന് ഇ എഫ് എ തീരുമാനിച്ചു. ഗിബ്‌സ് അപ്പോള്‍ത്തന്നെ കാര്യം പറഞ്ഞിരുന്നു എങ്കിലും റഫറി അംഗീകരിച്ചിരുന്നില്ല. കളിയില്‍ ആഴ്‌സണല്‍ 6-0ന് തോറ്റിരുന്നു.