Connect with us

International

കാണാതായ വിമാനത്തിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

Published

|

Last Updated

ക്വാലാലംപൂര്‍: മോശം കാലാവസ്ഥയും കടല്‍ അശാന്തമായതിനെയും തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ ഓസ്‌ട്രേലിയ പുനരാരംഭിച്ചു. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 370 വിമാനത്തിന് വേണ്ടി ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് തിരച്ചില്‍. വിമാനം കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു.

ഓസ്‌ട്രേലിയ, ചൈന, ഇന്ത്യ തുടങ്ങി 26 രാജ്യങ്ങളാണ് വിമാനത്തിന് വേണ്ടി തിരച്ചില്‍ നടത്തി വന്നിരുന്നത്. ചൈനീസ്, ഓസ്‌ട്രേലിയന്‍ വിമാനങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.