മുസാഫര്‍ നഗര്‍ കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് സുപ്രീംകോടതി

Posted on: March 26, 2014 10:59 am | Last updated: March 27, 2014 at 10:26 am
SHARE

B_Id_418938_Muzaffarnagar

 

ന്യൂഡല്‍ഹി: മുസാഫര്‍ നഗര്‍ കലാപം തടയുന്നതില്‍ യു പി സര്‍ക്കാര്‍ പരാജയമെന്ന് സുപ്രീംകോടതി. കലാപം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. കലാപം നടക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സംസ്ഥാന ഇന്റലിജന്‍സിന്റേയും മുന്നറിയിപ്പുണ്ടായിട്ടും കലാപം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. കലാപം എസ് ഐ ടിയോ, സി ബി ഐയോ അന്വേഷിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ഇപ്പോള്‍ കലാപം അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈ അന്വേഷണം തുടരാം.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. കലാപത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ അഞ്ച് ലക്ഷം രൂപ അധികം നല്‍കണം. ഇക്കാര്യത്തില്‍ വിവേചനം പാടില്ലെന്നും കോടതി പറഞ്ഞു.