ബിന്ദുകൃഷ്ണയുടെ പത്രിക സ്വീകരിച്ചു

Posted on: March 26, 2014 7:40 am | Last updated: March 27, 2014 at 12:21 am
SHARE

bindu krishnaതിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ പത്രിക സ്വീകരിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്‍ സമ്പത്ത് എയുടെ പത്രികയും സ്വീകരിച്ചു. പത്രികകളില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ പറഞ്ഞു.

കോട്ടയത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ പത്രിക ഇന്നലെ രാത്രി വൈകി സ്വീകരിച്ചിരുന്നു. ഇതോടെ നാമനിര്‍ദേശ പത്രികയുമായി ബന്ധപ്പെട്ട് യു ഡി എഫ് ക്യാമ്പില്‍ ഉണ്ടായിരുന്ന ആശങ്കകള്‍ അവസാനിച്ചിരിക്കുകയാണ്.