Connect with us

Wayanad

സഞ്ചാരികളുടെ മനം കുളിര്‍പ്പിച്ച് കണിക്കൊന്നകള്‍ പുത്തുലഞ്ഞു

Published

|

Last Updated

മാനന്തവാടി: സഞ്ചാരികളുടെ മനം കുളിര്‍പ്പിച്ച് തിരുനെല്ലി കാടുകളില്‍ കണുക്കൊന്നകള്‍ പൂത്തുലഞ്ഞു. തിരുനെല്ലിയിലെ പോകുന്ന വഴിയോരങ്ങളില്‍ മുഴുവന്‍ കണിക്കൊന്നകള്‍ പൂത്തിരിക്കുകയാണ്. വിഷുവാകുമ്പോഴേക്കും പൂക്കള്‍ നശിക്കുമോ എന്നുള്ള ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. അലങ്കാര വൃക്ഷമായും തണല്‍ മരമായും വീടുകളില നട്ടിരുന്ന കണിക്കൊന്ന ഫെബ്രുവരി മാസത്തോടെയാണ് പൂക്കാറുണ്ടായിരുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടറര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊന്നകള്‍ നേരത്തെ പൂത്തുലഞ്ഞിരുന്നു. ഇത്തവണ ഇവിടങ്ങളില്‍ ഡിസംബര്‍ മാസത്തില്‍ തന്നെ കൊന്ന പൂത്തു.
കാസ്സിയ ഫിസ്റ്റുളല വിഭാഗത്തില്‍പ്പെട്ട കൊന്ന ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും കണ്ടു വരുന്നത്. കടുക് കൊന്ന എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്. കേരളത്തില്‍ വിഷുവിന് കണിയൊരുക്കാനാണ് കൊന്ന പ്രധാനമായും ഉപയോഗിക്കുന്നത്. വിഷുവിന് വനങ്ങളില്‍ നിന്നും മറ്റും ശേഖരിക്കുന്ന കൊന്നകള്‍ കെട്ടിന് 20 രൂപ മുതല്‍ 50 രൂപ വരെ യുള്ള വിലക്കാണ് വില്‍പ്പന നടത്തുന്നത്. തിരുനെല്ലി കാടുകളില്‍ തീപിടുത്തമുണ്ടായതിനാല്‍ വളരെയേറെ കൊന്നകള്‍ തീ പിടുത്തില്‍ നശിച്ചു. എങ്കിലും റോഡിന് ഇരുവശത്തും പൂത്ത് നില്‍ക്കുന്ന കണികൊന്നകളുടെ മനോഹര ദൃശ്യം കാണാന്‍ ഈ മേഖലയില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുകയാണ്.

Latest