Connect with us

Wayanad

വോട്ടര്‍മാരെ പ്രബുദ്ധരാക്കാന്‍ 'ഇലക്ഷന്‍ രഥം'

Published

|

Last Updated

കല്‍പ്പറ്റ: ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ പ്രബുദ്ധരാക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ “ഇലക്ഷന്‍ രഥം” ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഫഌഗ് ഓഫ് ചെയ്തു. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ് വി ഇ ഇ പി) പദ്ധതിയുടെ ഭാഗമായാണ് പ്രചാരണം. “ഭാരതത്തിന്റെ മഹത്തായ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുക” എന്നതാണ് മുദ്രാവാക്യം.
നിര്‍ഭയമായി വോട്ടു ചെയ്യുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതൊടൊപ്പം തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അവബോധമുണ്ടാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ഗ്രാമവികസന വകുപ്പിന്റെ അലങ്കരിച്ച വാഹനത്തില്‍ ഏപ്രില്‍ ഏഴ് വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇലക്ഷന്‍ രഥം പര്യടനം നടത്തും. മാനന്തവാടി ലാന്റ് ട്രിബ്യൂണല്‍ ഓഫീസിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ കെ വിജയന്റെ നേതൃത്വത്തിലാണ് ഇലക്ഷന്‍ രഥം ജില്ലയില്‍ പര്യടനം നടത്തുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞ സ്ഥലങ്ങള്‍, വോട്ട് ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്യപ്പെട്ട സ്ഥലങ്ങള്‍, ആദിവാസി വോട്ടര്‍മാര്‍, പുതിയ വോട്ടര്‍മാര്‍ തുടങ്ങിയവരിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ജില്ലയില്‍ 47 പോളിംഗ്‌സ്റ്റേഷനില്‍ രഥം പര്യടനം നടത്തും.സിവില്‍സ്റ്റേഷനില്‍ നടന്ന ഫഌഗ് ഓഫില്‍ നാരായണന്‍കുട്ടി, കെഗണേശന്‍, ഹുസ്സൂര്‍ ശിരസ്തദാര്‍ പിികൃഷ്ണന്‍കുട്ടി, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest