Connect with us

Malappuram

കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം: കോടിയേരി

Published

|

Last Updated

നിലമ്പൂര്‍: ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിടുകയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വയനാട് ലോക്‌സഭ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. അഞ്ച് വര്‍ഷത്തിനിടെ ഇന്ധന-പാചക വാതക വില എത്ര തവണ വര്‍ധിച്ചുവെന്ന് കുട്ടികള്‍ക്ക് പോലും അറിയാം. സ്ത്രീകളെ രഹസ്യമായി കൊല ചെയ്യാനുള്ള കേന്ദ്രങ്ങളായി കോണ്‍ഗ്രസ് ഓഫീസ് മാറിയിരിക്കുകയാണ്. അതിന് ഉദാഹരണമാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസില്‍ നടന്നത്.
തിരഞ്ഞെടുപ്പിന് മുമ്പേ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞു. ധനകാര്യ മന്ത്രി ചിദംബരം അടക്കമുള്ള പ്രമുഖര്‍ സ്വയം മത്സര രംഗത്തു നിന്ന് പിന്മാറി. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ 20 എം പിമാര്‍ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനത്തിരിക്കേണ്ടിവരുമെന്ന് പി സി ചാക്കോ പ്രസ്താവിച്ചത് ഈ സാഹചര്യത്തിലാണ്.
പരാജയഭീതി പൂണ്ട ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പിന് ശേഷം മന്ത്രി സഭ പുന:സംഘടനയുണ്ടാകുമെന്ന് ഇപ്പോള്‍ പറയുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ ഉണ്ടാകുമോ എന്ന് കണ്ടറിയാം.
ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി ജഗദംബികപാല്‍, കര്‍ണ്ണാടകയിലെ സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ജാഫര്‍ ശരീഫ് അടക്കമുള്ളവര്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ അഭയം തേടി കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം മൂന്നാം മുന്നണി ഒന്നാം മുന്നണിയായി മാറും. കസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തിലൂടെ മലയോര ജനതയെ വഞ്ചിച്ച കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും. കോണ്‍ഗ്രസിന് കൊടുക്കുന്ന ഓരോ വോട്ടും റിലയന്‍സിനുള്ളതാണെന്നും കോടിയേരി പറഞ്ഞു.

 

Latest