എസ് വൈ എസ് യൂത്ത് കോണ്‍ഫറന്‍സിന് അന്തിമ രൂപമായി

Posted on: March 26, 2014 7:24 am | Last updated: March 26, 2014 at 7:24 am
SHARE

കോഴിക്കോട്: യൗവനം നാടിനെ നിര്‍മിക്കുന്നു എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം നടത്തി വരുന്ന ക്യാമ്പയിന്റെ ഭാഗമായി സോണില്‍ നടക്കേണ്ട യൂത്ത്‌കോണ്‍ഫറന്‍സിന് അന്തിമ രൂപമായി.
വടകര സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് അടുത്ത മാസം 12,13 തീയതികളില്‍ വടകരയില്‍ നടക്കും. മുക്കം സോണ്‍ ഏപ്രില്‍ 24,25 തീയതികളില്‍ മുക്കത്തും താമരശ്ശേരി സോണ്‍ 25,26 തീയതികളില്‍ താമരശ്ശേരിയിലും നടുവണ്ണൂര്‍ സോണ്‍ 25,26 തീയതികളില്‍ നടുവണ്ണൂരിലും നാദാപുരം സോണ്‍ നാദാപുരത്തും കൊടുവള്ളി സോണ്‍ ഓമശ്ശേരിയിലും കൊയിലാണ്ടി സോണ്‍ കാട്ടിലപീടികയിലും തിരുവള്ളൂര്‍ സേണ്‍ തിരുവള്ളൂരിലും മെയ് 2, 3 തീയതികളില്‍ നടക്കും. കോഴിക്കോട് സൗത്ത് സോണ്‍ 3, 4 തിയ്യതികളില്‍ മാങ്കാവിലും മെയ് 9,10 തീയതികളില്‍ കുന്ദമംഗലം, ഫറോക്ക്, കോഴിക്കോട് നോര്‍ത്ത്, ബാലുശ്ശേരി, പയ്യോളി, കുറ്റിയാടി പേരാമ്പ്ര സോണുകളിലും നടക്കും യൂത്ത് കോണ്‍ഫറന്‍സിന്റെ വിജയത്തിനായി എല്ലാ സോണുകളിലും കര്‍മ സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തി വരുന്നു. രണ്ട് ദിവസം നീണ്ട്‌നില്‍കുന്ന കോണ്‍ഫറന്‍സില്‍ യൂനിറ്റുകളില്‍ നിന്ന് പ്രത്യേകമായി തിരെഞ്ഞെടുത്ത അംഗങ്ങളാണ് പങ്കെടുക്കുക. പ്രസ്ഥാനം , ചരിത്രം, മുന്നേറ്റം, ആദര്‍ശം, കര്‍മ ശാസ്ത്രം എന്നീപഠന ക്ലാസുകള്‍ നടക്കും. റാലി, പൊതുസമ്മേളനം എന്നിവയോടെ കോണ്‍ഫറന്‍സ് സമാപിക്കും.