Connect with us

Gulf

സിറിയക്കെതിരെ ശക്തമായ നിലപാടുമായി അറബ് ഉച്ചകോടിയില്‍ സൗദി

Published

|

Last Updated

From UAE Deligates group photo

 

 കുവൈത്ത് സിറ്റി: ആഭ്യന്തര കലാപം രൂക്ഷമായ സിറിയന്‍ പ്രശ്‌നത്തില്‍ ശക്തമായ നിലപാടുമായി സൗദി അറേബ്യ. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ സല്‍മാന്‍ രാജകുമാരനാണ് ഉച്ചകോടിയില്‍ സൗദി പ്രതിനിധി സംഘത്തെ നയിക്കുന്നത്. സിറിയന്‍ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര സമൂഹം തുടരുന്ന നിഷ്‌ക്രിയത്വം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സിറിയന്‍ ജനത നടത്തുന്ന ന്യായമായ പ്രതിരോധത്തെ അടിച്ചമര്‍ത്താന്‍ ബശ്ശാറുല്‍ അസദിന് അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം സഹായകരമാവുകയാണ്. അറബ് ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട സിറിയക്ക് പകരം വിമത പക്ഷത്തിന് എത്രയും വേഗം സംഘടനയില്‍ അംഗത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിമത പക്ഷത്തിന് പ്രാതിനിധ്യം ലഭിക്കാന്‍ കുറച്ചുകൂടി നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് അറബ് ലീഗ് തലവന്‍ നബീല്‍ അല്‍ അറബി പറഞ്ഞു.

ഉച്ചകോടിയില്‍ 15 രാഷ്ട്രത്തലവന്‍മാരാണ് പങ്കെടുക്കുന്നത്. ജോര്‍ദാന്‍, ഖത്തര്‍, ടുണീഷ്യ, സുഡാന്‍, ലെബനന്‍, ലിബിയ, ഈജിപ്ത്, ഫലസ്തീന്‍, മുറീതാനിയ, യമന്‍, സോമാലിയ, കോമറോസ്, ജിബൂതി തുടങ്ങിയ രാഷ്ട്രത്തലവന്‍മാര്‍ ഉച്ചകോടിയില്‍ സാന്നിധ്യമറിയിക്കും. ആരോഗ്യകാരണങ്ങളാല്‍ ഏതാനും രാഷ്ട്ര തലവന്‍മാര്‍ ഉച്ചകോടിയില്‍ എത്തിയിട്ടില്ല.