കോണ്‍ഗ്രസ് വിട്ടു

    Posted on: March 25, 2014 11:49 pm | Last updated: March 25, 2014 at 11:49 pm
    SHARE

    jafar shereefമക്ക: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജഅ്ഫര്‍ ശരീഫ് കോണ്‍ഗ്രസ് വിട്ടു. ഉംറക്കെത്തിയ 83 കാരനായ അദ്ദേഹം വാര്‍ത്താ ഏജന്‍സിയോടാണ് തന്റെ രാജിക്കാര്യം വെളിപ്പെടുത്തിയത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് സോണിയാ ഗാന്ധിക്ക് കത്തെഴുതിയതായി അദ്ദേഹം പറഞ്ഞു. അറുപത് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് പാര്‍ട്ടി വിടുന്നത്. ഇത്തവണ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ടിക്കറ്റ് ലഭിച്ചിരുന്നില്ല. ഏഴ് തവണ ലോക്‌സഭാംഗമായി. യൂത്ത് കോണ്‍ഗ്രസിലൂടെ പാര്‍ട്ടിയിലെത്തി. ജനതാദള്‍ സെക്കുലറില്‍ ചേര്‍ന്ന് മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.