ഉപരി പഠനം: ഇപ്പോള്‍ അപേക്ഷിക്കാം

Posted on: March 25, 2014 11:36 pm | Last updated: March 25, 2014 at 11:36 pm
SHARE

education newപരീക്ഷാച്ചൂട് മാറിത്തുടങ്ങിയതോടെ അടുത്ത കോഴ്‌സ് ഏത് തിരഞ്ഞെടുക്കും എന്ന ആലോചനയിലാണ് വിദ്യാര്‍ഥികള്‍. സ്വന്തം അഭിരുചിക്കിണങ്ങിയതും വിശാലമായ സാധ്യതകള്‍ ഉള്ളതുമായ കോഴ്‌സ് തിരഞ്ഞെടുക്കുന്നതിനാണ് വിദ്യാര്‍ഥികള്‍ മുന്‍ഗണന കൊടുക്കേണ്ടത്. ഇപ്പോള്‍ അപേക്ഷിക്കാവുന്ന ചില കോഴ്‌സുകള്‍ പരിചയപ്പെടാം.
സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി
ഓഫ് കേരള
കേരളത്തിലെ കാസര്‍കോട്ട് പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍വകലാശാലകളിലെ വിവിധ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷക്ക് (സി യു സി ഇ ടി) അപേക്ഷ ക്ഷണിച്ചു. ഇന്‍ഗ്രേറ്റഡ്/ബിരുദ കോഴ്‌സുകള്‍, ഗവേഷണ കോഴ്‌സുകള്‍ എന്നിവയിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, രാജസ്ഥാന്‍, ജമ്മു, ഹരിയാന, കാശ്മീര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ഈ പരീക്ഷ നടത്തുന്ന മറ്റു കേന്ദ്ര സര്‍വകലാശാലകളുള്ളത്. സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരളയില്‍ ഇന്റഗ്രേറ്റഡ് ബി എ/എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എം എ ഇകണോമിക്‌സ്, ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, ലിംഗ്വിസ്റ്റിക്‌സ് ആന്‍ഡ് ലാംഗ്വേജ് ടെക്‌നേളജി, എം എസ് ഡബ്ല്യൂ, എം എസ് സി ആനിമല്‍ സയന്‍സ്, ബയോകെമിസ്ട്രി, ജിനോമിക് സയന്‍സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, പ്ലാന്റ് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയന്‍മെന്റല്‍ സയന്‍സ്, എം എസ് ഇംഗ്ലീഷ് എജുക്കേഷന്‍, സയന്‍സ് എജുക്കേഷന്‍, മാത്തമാറ്റിക്‌സ് എജുക്കേഷന്‍, സോഷ്യല്‍ സയന്‍സ് എജുക്കേഷന്‍, എല്‍ എല്‍ എം എന്നീ കോഴ്‌സുകളാണുള്ളത്. ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 2. പി ജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ 10. വിശദ വിവരങ്ങള്‍ക്ക് www.-cucet2014.co.in, www.cukerala.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

ഡല്‍ഹി യൂനിവേഴ്‌സിറ്റി
ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര സര്‍വകലാശാലകളില്‍ ഒന്നായ ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 18. ആര്‍ട്‌സ്, അപ്ലൈഡ് സോഷ്യല്‍ സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ആന്‍ഡ് ബിസിനസ് സ്റ്റഡീസ്, എജുക്കേഷന്‍, ഇന്റര്‍ ഡിസിപ്ലിനറി ആന്‍ഡ് അപ്ലൈഡ് സയന്‍സ്, ലോ, മാത്തമാറ്റിക്കല്‍ സയന്‍സ്, മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ ഫാക്കല്‍റ്റികളിലായി എഴുപതോളം പി ജി കോഴ്‌സുകളാണ് ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലുള്ളത്. ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റുകളിലൂടെയാണ് പ്രവേശനം. ഒ ബി സി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണമുണ്ട്. പ്രവേശന മാനദണ്ഡങ്ങള്‍, അഡ്മിഷന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ, ഫീ തുടങ്ങിയവ അറിയാന്‍ ംംം.റൗ.മര.ശി കാണുക. പി ജി ഒഴികെയുള്ള കോഴ്‌സുകളിലേക്ക് അപേക്ഷിക്കേണ്ട സമയം പിന്നീട് അറിയിക്കും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍ സ് ആന്‍ഡ് ടെക്‌നോളജി തിരുവനന്തപുരം.
കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കേഷനുള്ള മികച്ച പ്രോഗ്രാമുകളാണ് തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലുള്ളത്. എയ്‌റോസ്‌പേസ് എന്‍ജിനിയറിംഗ്, ആവിയോണിക്‌സ്, എര്‍ത്ത് ആന്‍ഡ് സ്‌പേസ് സയന്‍സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിവിധ എം ടെക് കോഴ്‌സുകളിലേക്കും ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോമഫിസിക്‌സ് എന്ന എം എസ്.കോഴ്‌സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 17. ഓരോ കോഴ്‌സിനും ആറ് വീതം സീറ്റാണുള്ളത്. എയ്‌റോസ്‌പേസ് സയന്‍സ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ ഗവേഷണം ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് പി എച്ച് ഡി കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 11. മുഴുവന്‍ അപേക്ഷകളും ഓണ്‍ലൈന്‍ വഴി മാത്രം. കൂടുതല്‍ വിവരങ്ങള്‍www.du.ac.in എന്ന വെബ്‌സെറ്റില്‍.
ഏഷ്യന്‍ കോളേജ് ഓഫ്
ജേണലിസം, ചെന്നൈ
ഇന്ത്യയിലെ മികച്ച പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്ന ഏഷ്യന്‍ കോളജ് ഓഫ് ജേണലിസത്തിലെ പി ജി ഡിപ്ലോമ കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലാ ബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോം ംംം.മശെമിാലറശമ.ീൃഴ എന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 1000 രൂപയുടെ ഡി ഡി, അനുബന്ധ രേഖകള്‍ എന്നിവയോടൊപ്പം പൂരിപ്പിച്ച അപേക്ഷ, ഞലഴശേെൃമൃ, അശെമി ഇീഹഹലഴല ീള ഖീൗൃിമഹശാെ എന്ന വിലാസത്തില്‍ ഏപ്രില്‍ ഏഴിനകം അയക്കണം. മെയ് 11 നാണ് പ്രവേശന പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പ്രവേശന പരീക്ഷ പാസാസുന്നവര്‍ക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 2-7 തീയതികളില്‍ ചെന്നൈയില്‍ നടക്കും.
ഐ ഐ ടി, മുംബൈ
പ്രമുഖ സാങ്കേതിക വിദ്യാ കേന്ദ്രമായ ഐ ഐ ടി മുംബൈയില്‍ വിവിധ ശാഖകളിലെ എം ടെക്, പി എച്ച് ഡി (ഇരട്ട ബിരുദം), പി എച്ച് ഡി പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. എം ടെക്, എം ടെക്-പി എച്ച് ഡി (ഓണ്‍ലൈന്‍) ഏപ്രില്‍ 16 വരെ. പി എച്ച് ഡി ഏപ്രില്‍ 4 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ശശയേ.മര.ശി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, കൊല്‍ക്കത്ത
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രേഷ്ഠ സ്ഥാപനമായ കൊല്‍ക്കത്ത ഐസറില്‍ പി എച്ച് ഡി പ്രവേശനത്തിന് ഏപ്രില്‍ പത്ത് വരെ അപേക്ഷ സ്വീകരിക്കും. ബയോളജിക്കല്‍, കെമിക്കല്‍, ഫിസിക്കല്‍, എര്‍ത്ത് സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ മാസ്റ്റര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്. ംംം.ശശലെൃസീഹ.മര.ശി ല്‍
ഐ ഐ എം ഇന്‍ഡോര്‍
രാജ്യത്തെ ഏറ്റവും പ്രശസ്തമായ മാനേജ്‌മെന്റ് സ്ഥാപനങ്ങളാണ് ഐ ഐ എമ്മുകള്‍. ഐ ഐ എം ഇന്‍ഡോര്‍ അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോമും നിര്‍ദേശങ്ങളും ംംം.ശശാശറൃ.മര.ശി എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പത്തിലും പന്ത്രണ്ടിലും 60 ശതമാനമെങ്കിലും മൊത്തം മാര്‍ക്ക് വേണം. പ്രവേശനത്തിന്റെ ഭാഗമായി അഭിരുചി പരീക്ഷയുണ്ട്. ആപ്റ്റിറ്റിയൂഡ് ടെസ്റ്റിലെയും തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവിലെയും പ്രകടനം വിലയിരുത്തിയാണ് പ്രവേശനം നല്‍കുന്നത്. അവസാന തീയതി ഏപ്രില്‍ നാല്‌