ചങ്കുവെട്ടിയിലെ റോഡരികില്‍ അപകടത്തിന് കാതോര്‍ത്ത് കെ എസ് ഇ ബി ഫ്യൂസ് ബോക്‌സ്

Posted on: March 25, 2014 6:00 am | Last updated: March 25, 2014 at 7:19 pm
SHARE

കോട്ടക്കല്‍: പാതയോരത്ത് സ്ഥാപിച്ച കെ എസ് ഇ ബി ഫ്യൂസ് ബോക്‌സ് അപകടം വിളിച്ചുവരുത്തുന്നു. ചങ്കുവെട്ടിയില്‍ തിരൂര്‍ റോഡരികിലെ തറയിലാണ് ബോക്‌സ്. വയറുകള്‍ റോഡ് വശത്തേക്ക് തിരിഞ്ഞ് നില്‍ക്കുന്ന രൂപത്തിലാണ് ബോക്‌സ് ഇരിക്കുന്നത്. നേരത്തെ സ്ഥാപിച്ചതാണ് ബോക്‌സ്. പിന്നീട് ഇവിടെ ഓവുചാല്‍ നിര്‍മിച്ചതോടെ റോഡ് ഉയര്‍ന്നു. ഇതോടെ ബോക്‌സ് തറയിലായി. മാസങ്ങള്‍ക്ക് മുമ്പ് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെങ്കിലും ബോക്‌സ് അപകട രഹിതമായ നിലയില്‍ സുരക്ഷിതമാക്കി നിര്‍ത്താന്‍ കെ എസ് ഇ ബി അധികൃതര്‍ ശ്രമിച്ചില്ല. റോഡിന് കൂടുതല്‍ വീതിയില്ലാത്ത സ്ഥലമാണിവിടെ. വാഹനങ്ങള്‍ തട്ടി അപകടത്തില്‍ പെടുന്നതിനേക്കാള്‍ യാത്രക്കാരെയാണ് ഇത് അപായത്തില്‍ പെടുത്തുക. ആര്യവൈദ്യശാല വളപ്പിലാണ് ഇതിന്റെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ അറ്റക്കുറ്റപ്പണികള്‍ നടത്താറുണ്ടെങ്കിലും ബോക്‌സ് മാറ്റി സ്ഥാപിക്കുന്നതിന് കെ എസ് ഇ ബി അധികൃതര്‍ ഒരുങ്ങിയിട്ടില്ല.