കടലില്‍ തിരകളുയര്‍ന്നു മഴക്കു സാധ്യതെയന്ന് അറിയിപ്പ്

Posted on: March 25, 2014 4:55 pm | Last updated: March 25, 2014 at 4:10 pm
SHARE
Mathra
മത്ര കോര്‍ണിഷില്‍ ഇന്നലെ തിര ഉയര്‍ന്നപ്പോള്‍

മസ്‌കത്ത്: കാലാവസ്ഥാ വ്യതിയാനം സൂചിപ്പിച്ച് ഇന്നലെ കടലില്‍ തിരാലകള്‍ ഉയര്‍ന്നു. മത്ര കോര്‍ണിഷില്‍ ഉയരത്തില്‍ അടിച്ച തിര റോഡിലേക്കു വെള്ളം കയാറാനിടയാക്കി. ഇത് ഏതാനും സമയം ഗതാഗത തടസത്തിനും വഴി വെച്ചു. എന്നാല്‍ പിന്നീട് തിരകള്‍ പിന്‍വലിഞ്ഞു.
അതിനിടെ ഇന്ന് രാജ്യത്തെ താപ്‌നില താഴോട്ടു വരുമെന്നും മഴക്കുസാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥയാണ് അടുത്ത ഏതാനും മണിക്കൂറുകളില്‍ ഉണ്ടാവുകയെന്നും ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് കാലാവസ്ഥയില്‍ മാറ്റം വരുന്നതെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ താഴ്ന്ന താപനിലയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക.
ചിലയിടങ്ങില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പ് പറയുന്നു. ചിലയിടങ്ങളില്‍ ആലിപ്പഴവര്‍ഷവും ഉണ്ടാകും. മുസന്ദം, ബാത്തിന ബുറൈമി, ദാഖിറ, ദാഖിലിയ്യ, മസ്‌കത്ത്, ശര്‍ഖിയ്യ എന്നിവിടങ്ങളിലാണ് തണുത്ത കാറ്റു വീശുക. കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കണമെന്നും കടലില്‍ പോകുന്നവരും വാഹനം ഓടിക്കുന്നവരും അറിയിപ്പുകള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം ആവശ്യപ്പെട്ടു.