വാരാണസിയില്‍ കെജ്‌രിവാളിന് മേല്‍ മഷിയൊഴിച്ചു

Posted on: March 25, 2014 3:25 pm | Last updated: March 26, 2014 at 7:41 am
SHARE

kejriവാരണസി; വാരാണസിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന് മേല്‍ മഷിയൊഴിച്ചു. ബിജെപി പ്രവര്‍ത്തകരാണ് മഷിയൊഴിച്ചതെന്നാണ് സൂചന.
ഇന്ന് രാവിലെ വാരാണസിയിലെത്തിയ കെജ്രിവാളിന്റെ വാഹനത്തിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞിരുന്നു.
വാരാണസിയില്‍ നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കുന്ന കാര്യം റാലിയില്‍ പ്രഖ്യാപിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. നരേന്ദ്ര മോഡിയെ വാരാണസിയില്‍ തോല്‍പ്പിക്കുമെന്നും മത്സരം പ്രതീകാത്മകമല്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.