കെജ്‌രിവാളിന് നേരെ മുട്ടയേറ്

Posted on: March 25, 2014 2:53 pm | Last updated: March 26, 2014 at 7:41 am
SHARE

kejriwalവാരാണസി: ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിന് നേരെ മുട്ടയേറ്. വാരാണസിയിലെ പ്രചാരണ പരിപാടിക്കിടെയാണ് കെജ്രിവാളിന്റെ വാഹനത്തിനു നേരെ മുട്ടയേറുണ്ടായത്. നരേന്ദ്ര മോഡി അനുകൂലികളാണ് ഇതിന് പിന്നിലെന്ന് എഎപി ആരോപിച്ചു. മോഡിയെ എതിര്‍ക്കുകയല്ല, മറിച്ച് രാജ്യത്തെ രക്ഷിക്കുകയാണ് തന്നെ സംബന്ധിച്ചടത്തോളം പരമപ്രധാനമെന്നകെജ്‌രിവാള്‍ പറഞ്ഞു.