അഴകിരിയെ ഡി എം കെയില്‍ നിന്ന് പുറത്താക്കി

Posted on: March 25, 2014 2:15 pm | Last updated: March 26, 2014 at 7:41 am
SHARE

azhakiriചെന്നൈ: മുന്‍ കേന്ദ്ര മന്ത്രി എം കെ അഴകിരിയെ അച്ചടക്കലംഘനത്തിന് ഡി എം കെയില്‍ നിന്നും പുറത്താക്കി. ഡി എം കെ നേതാവ് കരുണാനിധിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരിയില്‍ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്യപ്പെട്ടിരുന്നു. ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള ഡി എം കെയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അഴകിരിയുണ്ടായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണ് അഴകിരി.