Connect with us

National

ഇന്ത്യന്‍ മുജാഹിദീന്‍ കമാന്റര്‍ തഹ്‌സീന്‍ അകതര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ ഒക്ടോബറില്‍ പാറ്റ്‌നയില്‍ നരേന്ദ്രമോഡിയുടെ റാലിക്കിടെ സ്‌ഫോടന പരമ്പര നടത്തിയതിന്റെ പ്രധാന സൂത്രധാരനെന്ന് പോലീസ് കരുതുന്ന ഇന്ത്യന്‍ മുജാഹിദീന്‍ കമാന്റര്‍ തഹ്‌സീന്‍ അക്തര്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ആഗസ്തില്‍ യാസിന്‍ ഭട്കലിന്റെ അറസ്റ്റിന് ശേഷം ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയെ നയിക്കുന്നത് തഹ്‌സീനാണ്. ഈ അടുത്ത് നടന്ന പല ഭീകരാക്രമണങ്ങളിലും പോലീസ് തെരയുന്നയാളാണ് തഹ്‌സീന്‍.

ബീഹാറിലെ സമസ്തിപൂരിലാണ് തഹ്‌സീന്‍ പിടിയിലായത്. തഹ്‌സീന്‍ കഴിഞ്ഞ ദിവസം പിടിയിലായ വഖാസിനൊപ്പം മൂന്നാറില്‍ വന്നിരുന്നു എന്ന് ഡല്‍ഹി പോലീസ് പറഞ്ഞിരുന്നു. തഹ്‌സീന്റെ തലക്ക് 10 ലക്ഷം രൂപയാണ് എന്‍ ഐ എ ഇനാം പ്രഖ്യാപിച്ചത്.