ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ശ്രീനിവാസന്‍ രാജിവെക്കണമെന്ന് സുപ്രീംകോടതി

Posted on: March 25, 2014 11:14 am | Last updated: March 25, 2014 at 6:53 pm
SHARE

supreme court

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബി സി സി ഐക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. എന്‍ ശ്രീനിവാസന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഒത്തുകളി തടയാന്‍ ബി സി സി ഐ നടപടിയെടുക്കുന്നില്ല. ശ്രീനിവാസന്‍ സ്വയം സ്ഥാനമൊഴിയുന്നില്ലെങ്കില്‍ പുറത്താക്കേണ്ടിവരും. എന്തിനാണ് ശ്രീനിവാസന്‍ പ്രസിഡന്റ് സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കുന്നത്. ശ്രീനിവാസന്‍ പ്രസിഡന്റായി തുടര്‍ന്നാല്‍ ഒത്തുകളി വിവാദവുമായ ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയില്‍ നടക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഐ പി എല്‍ വാതുവെപ്പ് കേസില്‍ അന്വേഷണം നടത്തിയ മുഗദല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് വാതുവെപ്പില്‍ പങ്കുണ്ട് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. മലയാളി താരം എസ് ശ്രീശാന്ത് അടക്കമുള്ളവര്‍ കേസിലുള്‍പ്പെട്ടിരുന്നു. കേസ് പരിഗണിക്കുന്നതിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.