കോട്ടയത്ത് റെയില്‍േവ ട്രാക്കിനടുത്ത് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി

Posted on: March 25, 2014 8:00 am | Last updated: March 26, 2014 at 7:40 am
SHARE

train accident

കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടു സ്ത്രീകളുടെയും രണ്ട് പുരുഷന്‍മാരുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രണ്ടു കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കുമാരനെല്ലൂര്‍ പാലത്തിനടുത്താണ് കട്ടപ്പന സ്വദേശികളായ സന്ധ്യ, മകള്‍ ദിവ്യ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍. ഇവരുടെ അടുത്താണ് പരുക്കേറ്റ നിലയില്‍ അശ്വിന്‍, അഖില്‍ എന്നീ കുട്ടികളെ കണ്ടെത്തിയത്. ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷമാണ് അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.