മോഡിക്കെതിരെ കെജ്‌രിവാള്‍ മത്സരിക്കുന്ന കാര്യം ഇന്നറിയാം

Posted on: March 25, 2014 6:03 am | Last updated: March 26, 2014 at 7:40 am
SHARE

kejriwalന്യൂഡല്‍ഹി: വാരാണസി മണ്ഡലത്തില്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്കെതിരെ ആം ആദ്മി പാര്‍ട്ടി (എ എ പി) കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ മത്സരിക്കുമോ എന്ന കാര്യം ഇന്നറിയാം. വരാണസിയില്‍ ഇന്ന് നടക്കുന്ന എ എ പിയുടെ റാലിയിലായിരിക്കും കെജ്‌രിവാള്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുക. തന്റെ ജീവിതം രാജ്യത്തിനുവേണ്ടിയുള്ളതാണെന്നും തനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ലെന്നും കെജ്‌രിവാള്‍ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം തങ്ങളുടെ ആറാം സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്നലെ പുറത്തിറക്കിയെങ്കിലും കോണ്‍ഗ്രസ് ഇതുവരെ മോഡിക്ക് എതിരായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എസ് പി, ബി എസ് പി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.