Connect with us

Gulf

ഖത്തറുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ തിരക്കിട്ട ചര്‍ച്ച

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്തില്‍ നടക്കുന്ന അറബ് ഉച്ചകോടിക്ക് മുമ്പായി ഖത്തറും അറബ് രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അറബ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമെടുത്തു. പരിഹാരത്തിനുള്ള കരട് അംഗീകരിച്ചിട്ടുണ്ട്. ഖത്തറില്‍ നിന്ന് അംബാസഡര്‍മാരെ തിരിച്ചുവിളിച്ചതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഇറാഖ് വിദേശകാര്യ മന്ത്രി ഹോശിയാര്‍ സെബ്‌രി പറഞ്ഞു.
ഒരു ദിവസം നീണ്ടുനിന്ന യോഗമാണ് ഞായറാഴ്ച നടന്നത്. അറബ് രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം സഹകരിക്കാന്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈജിപ്തിലെയും റിയാദിലെയും ബ്രദര്‍ഹുഡിനെ ഖത്തര്‍ പിന്തുണച്ചതിന്റെ പേരില്‍ സഊദി അറേബ്യയും യു എ ഇയും ബഹ്‌റൈനും ഖത്തറില്‍ നിന്ന് സ്ഥാനപതിമാരെ തിരിച്ചുവിളിച്ചിരുന്നു. ഇതോടെയാണ് ഖത്തറും മൂന്ന് രാഷ്ട്രങ്ങളും തമ്മില്‍ അകല്‍ച്ച തുടങ്ങിയത്. ബ്രദര്‍ഹുഡ് തീവ്രവാദ സംഘടനയാണെന്ന് സഊദി അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്. ഉച്ചകോടിയില്‍ ഭിന്നതകള്‍ പരിഹരിക്കാന്‍ ഉച്ചകോടിയില്‍ പ്രത്യേക യോഗം ചേരുമെന്ന് അബ് ലീഗ് രാഷ്ട്രീയ കാര്യ അസിസ്റ്റന്റ് സെക്രട്ടറി അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രി രംതാനെ ലാമംമ്ര പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിസ്സാരമാണെന്നും അത് ഉടന്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറബ് സമ്മേളനത്തില്‍ പങ്കടുക്കാനുള്ള സിറിയയുടെ സീറ്റില്‍ സിറിയന്‍ പ്രതിപക്ഷ സംഖ്യ നേതാവ് അഹ്മദ് അല് ജബ്‌റ അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓരോ മാസവും ഫലസ്തീന്‍ അതോറിറ്റിക്ക് 100 ദശലക്ഷം ഡോളറിന്റെ സഹായം നല്‍കാനും ധാരണയായിട്ടുണ്ട്.

Latest