ത്രില്ലറില്‍ ദ.ആഫ്രിക്ക; അനായാസം ലങ്ക

Posted on: March 25, 2014 12:01 am | Last updated: March 25, 2014 at 8:38 am
SHARE
182341
ദക്ഷിണാഫ്രിക്കന്‍ താരം ജെ പി ഡുമിനിയുടെ ബാറ്റിംഗ്‌

ചിറ്റഗോംഗ്: ഐ സി സി ട്വന്റി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ അവസാന പന്ത് വരെ നീണ്ട ത്രില്ലറില്‍ ദക്ഷിണാഫ്രിക്കക്ക് രണ്ട് റണ്‍സ് ജയം. രണ്ടാം മത്സരത്തില്‍ ശ്രീലങ്ക ഒമ്പത് വിക്കറ്റിന് ഹോളണ്ടിനെ അനായാസം തോല്‍പ്പിച്ചു.
10.3 ഓവറില്‍ 39 റണ്‍സിന് പുറത്തായ ഹോളണ്ട് നാണംകെട്ടു. ടി20 ഫോര്‍മാറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറായി ഇത്. യോഗ്യതാ റൗണ്ടില്‍ ഹോളണ്ടിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച് വിസ്മയിപ്പിച്ച ഹോളണ്ടിന് ലങ്കന്‍ ബൗളിംഗിന് മുന്നില്‍ നില്‍ക്കക്കള്ളിയില്ലായിരുന്നു. മാത്യൂസും മെന്‍ഡിസും മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. കുലശേഖരക്ക് ഒരു വിക്കറ്റ്. 16 റണ്‍സെടുത്ത ടോം കൂപ്പറാണ് ഹോളണ്ടിന്റെ ടോപ് സ്‌കോറര്‍. കുശാല്‍ പെരേര (14)യുടെ വിക്കറ്റ് നഷ്ടത്തില്‍ ലങ്ക ലക്ഷ്യം കടന്നു. ദില്‍ഷന്‍ (12), ജയവര്‍ധനെ (11) നോട്ടൗട്ട്.
ന്യൂസിലാന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് 170 റണ്‍സടിച്ചു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡിന് 168 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അവസാന ഓവര്‍ എറിഞ്ഞ ഡെയില്‍ സ്റ്റെയിന്റെ കൃത്യത നിര്‍ണായകമായി.