മഅ്ദനി മോചനം: നിരാഹാരം കിടന്നയാളെ അറസ്റ്റ് ചെയ്ത് നീക്കി

Posted on: March 25, 2014 12:25 am | Last updated: March 25, 2014 at 12:25 am
SHARE

തിരുവനന്തപുരം: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്ദുന്നാസര്‍ മഅ്ദനിക്ക് ജാമ്യം ലഭ്യമാക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം നടത്തി വന്ന പി ഡി പി സംസ്ഥാന ഓര്‍ഗനൈസിഗ് സെക്രട്ടറി മൈലക്കാട് ഷായെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ആറ് ദിവസമായി ഷാ നിരാഹാര സമരം നടത്തിവരികയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പകരം കേന്ദ്ര കമ്മിറ്റിയംഗം വി എം മാര്‍സന്‍ നിരാഹാരം തുടങ്ങി. ഈ മാസം 19 നാണ് പി ഡി പി നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്. അതേ സമയം നാളെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നില്‍ ഉപവാസം നടത്താനും പി ഡി പി തീരുമാനിച്ചിട്ടുണ്ട്.