Connect with us

Ongoing News

വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കരുത്‌

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. പ്രചാരണത്തിന്റെ ഭാഗമായി സ്‌കൂളുകളുകളിലും കോളജുകളിലും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും കയറി ഇറങ്ങുന്നതിനെതിരെയാണ് കര്‍ശന നടപടിയുമായി കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളോ അവയുടെ ഗ്രൗണ്ടുകളോ ഉപയോഗിക്കാന്‍ പാടില്ലെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം ഇത് ബാധകമാണെന്നും കമ്മീഷന്‍ അറിയിച്ചു.
നേരത്തെ കണ്ണൂരില്‍ കോളജില്‍ കയറി വോട്ട് പിടിച്ചതിന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതി ടീച്ചറോടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ സുധാകരനോടും കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. ഒപ്പം ആറ്റിങ്ങല്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണ സ്‌കൂളുകളില്‍ പ്രചാരണം നടത്തിയതും വിദ്യാര്‍ഥിയായ മകനെ ഉപയോഗിച്ച് ലഘുലേഖ വിതരണം ചെയ്തതും വിവാദമായിരുന്നു.