അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍: പി ബാവ ഹാജി പ്രസിഡന്റ്, കരപ്പാത്ത് ഉസ്മാന്‍ സെക്രട്ടറി

Posted on: March 24, 2014 9:58 pm | Last updated: March 24, 2014 at 9:58 pm
SHARE

ssssഅബുദാബി: അബുദാബിയിലെ പ്രമുഖ പ്രവാസി അംഗീകൃത സംഘടനയായ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ 42-ാമത് വാര്‍ഷിക ജനറല്‍ബോഡി യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പി ബാവ ഹാജി(പ്രസി.), കരപ്പാത്ത് ഉസ്മാന്‍(ജന.സെക്രട്ടറി), ശുക്കൂറലി കല്ലുങ്ങല്‍(ട്രഷറര്‍) എന്നിവരെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി ഡോ. അബ്ദുല്‍റഹിമാന്‍ ഒളവട്ടൂര്‍, സയ്യിദ് അബ്ദുല്‍റഹിമാന്‍ തങ്ങള്‍, കെ കെ ഹംസക്കുട്ടി, അബ്ദുല്‍സലാം ഓഴൂര്‍, ഹാഫിസ് മുഹമ്മദ്, പി കെ അഹമ്മദ്, റശീദലി മമ്പാട്, യൂസുഫ് ദാരിമി, സാബിര്‍ മാട്ടൂല്‍, വി എം ഉസ്മാന്‍ ഹാജി, കെ അബ്ദുല്‍ഖാദര്‍ ഒളവട്ടൂര്‍, അന്‍വര്‍ സാദാത്ത് എന്നിവരെയും തെരഞ്ഞെടുത്തു. തൊഴില്‍ സാമൂഹികക്ഷേമവകുപ്പ് പ്രതിനിധി അഹമ്മദ് ഹുസ്സൈന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ചീഫ്ഇലക്ഷന്‍ ഓഫീസര്‍ റസാഖ് ഒരുമനയൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രസിഡണ്ട് പി ബാവ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിഎം പി എം റഷീദ് സ്വാഗതം പറഞ്ഞു. അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി സയ്യിദ് അബ്ദുല്‍റഹിമാന്‍ തങ്ങള്‍, സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍ എന്നിവര്‍ യഥാക്രമം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ശുക്കൂറലി കല്ലുങ്ങല്‍ വരവ്‌ചെലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് മുന്‍ജനറല്‍ സെക്രട്ടറിമാരായ എം പി എം റഷീദ്, മൊയ്തു ഹാജി കടന്നപ്പള്ളി, വി പി കെ അബ്ദുല്ല എന്നിവരും എം പി മമ്മിക്കുട്ടി മുസ്‌ലിയാര്‍, അഷറഫ് പൊന്നാനി, അബ്ദുല്‍സലാം അന്‍സാരി എന്നിവരും പ്രസംഗിച്ചു. അസിസ്റ്റന്റ്ഇലക്ഷന്‍ ഓഫീസര്‍മാരായ ഹിദായത്തുല്ല, അബ്ദുല്‍ഹമീദ് ഉമരി സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍ നന്ദി രേഖപ്പെടുത്തി.
പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പി ബാവ ഹാജി ദീര്‍ഘകാലമായി സെന്റര്‍ അധ്യക്ഷപദമലങ്കരിച്ചുകൊണ്ടിരിക്കുന്നു. ഭാരതസര്‍ക്കാര്‍ പ്രവാസി ഭാരതി പുരസ്‌കാര ജേതാവ് കൂടിയാണ്.
ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കരപ്പാത്ത് ഉസ്മാന്‍ കാല്‍ നൂറ്റാണ്ട് കാലമായി സാമൂഹിക സാംസ്‌കാരിക രംഗത്തെ സാന്നിധ്യമാണ്. കെ എം സി സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രഷറര്‍ ശുക്കൂറലി കല്ലുങ്ങല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായിസെന്റര്‍ ട്രഷറര്‍ സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്നു.അബുദാബി മലപ്പുറം ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി കൂടിയാണ്.