ദേരാ ട്രാവല്‍സിനു എയര്‍ ഇന്ത്യയുടെ പുരസ്‌കാരം

Posted on: March 24, 2014 9:53 pm | Last updated: March 24, 2014 at 9:53 pm
SHARE

ദുബൈ: യു എ ഇ യില്‍ 2012-13 ല്‍ ഏറ്റവും കൂടുതല്‍ ബിസിനസ്സ് ചെയ്തതിനുള്ള എയര്‍ ഇന്ത്യയുടെ പുരസ്‌കാരത്തിനു ദുബൈ ആസ്ഥാനമായുള്ള ദേരാ ട്രാവല്‍സ് അര്‍ഹരായി.
കഴിഞ്ഞ വര്‍ഷത്തെ മൊത്തം ബിസിനസ്സുകളെ അടിസ്ഥാനപ്പെടുത്തി മികച്ച ഏജന്റുമാരെ ആദരിക്കുന്ന ചടങ്ങില്‍ വെച്ച് ദേരാ ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ കെ കെ മുഹമ്മദ് ഹനീഫയും ഡയറക്ടര്‍ ഫര്‍ദാന്‍ ഹനീഫയും ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. എയര്‍ ഇന്ത്യ റീജ്യണല്‍ മാനേജര്‍ സീമാ ശ്രീവാസ്തവയും കണ്‍ട്രി മാനേജര്‍ സി എച്ച് രാംബാബുവും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. യു എ ഇയിലെ ഏറ്റവും കൂടുതല്‍ ബിസിനസ്സ് ചെയ്ത 31 സ്ഥാപനങ്ങളെയാണ് ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചത്. ഹോട്ടല്‍ മുറൂജ് റൊട്ടാനയില്‍ നടന്ന ചടങ്ങില്‍ വെച്ച് വിവിധ സേവന ദാതാക്കളെയും എയര്‍ ഇന്ത്യയില്‍ 16 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാരെയും ആദരിച്ചു. സീമാ ശ്രീവാസ്തവയും രാംബാബുവും അവാര്‍ഡുകള്‍ സമ്മാനിച്ചു.