ഹംദാന്‍ സ്മാര്‍ട്ട് ഗവണ്‍മെന്റ് പദ്ധതി; പതാക ആര്‍ ടി എക്ക്

Posted on: March 24, 2014 10:46 pm | Last updated: March 24, 2014 at 9:47 pm
SHARE
New Image
ആര്‍ ടി എ ആസ്ഥാനത്ത് ഉയര്‍ത്തിയ ഹംദാന്‍ ബിന്‍ മുഹമ്മദ് സ്മാര്‍ട്ട് ഗവണ്‍മെന്റ് പ്രോഗ്രാം പതാക

ദുബൈ: ഹംദാന്‍ ബിന്‍ മുഹമ്മദ് സ്മാര്‍ട്ട് ഗവണ്‍മെന്റ് പ്രോഗ്രാം പതാക ആര്‍ ടി എയുടെ ഉമ്മുറമൂല്‍ ആസ്ഥാനത്ത് ഉയര്‍ത്തി. ആര്‍ ടി എക്ക് ലഭിച്ച അംഗീകാരം ഒരു വര്‍ഷം മുഴുവന്‍ ആസ്ഥാനത്ത് ഉണ്ടാകുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു.
ഹംദാന്‍ ബിന്‍ മുഹമ്മദ് സ്മാര്‍ട്ട് ഗവണ്‍മെന്റ് പുരസ്‌കാരങ്ങളില്‍ വലിയൊരു ഭാഗം ആര്‍ ടി എ നേടിയതിനെത്തുടര്‍ന്നാണ് പതാക ലഭിച്ചത്. പൊതു വോട്ടെടുപ്പില്‍ എക്‌സ്പ്രസ് മെട്രോ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. നോള്‍ കാര്‍ഡ് റീ ചാര്‍ജ് സര്‍വീസ് അടക്കം പല വിഭാഗങ്ങളും പുരസ്‌കാരത്തിന് അര്‍ഹമായി.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ആര്‍ ടി എ ആസ്ഥാനത്ത് പതാക ഉയര്‍ത്താന്‍ ദുബൈ എക്‌സി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ശൈബാനി എത്തിയിരുന്നു.