Connect with us

Gulf

പോസ്റ്ററുകളും നോട്ടീസുകളും ഒട്ടിക്കുന്നതിനെതിരെ നടപടി

Published

|

Last Updated

New Imageദുബൈ : ചുവരുകളിലും വാതിലുകളിലും മറ്റും പോസ്റ്ററുകളും നോട്ടീസുകളും ഒട്ടിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വെയ്സ്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ എഞ്ചി. അബ്ദുല്‍ മജീദ് സൈഫി അറിയിച്ചു.
പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നഗരഭംഗിക്കും പ്രതിച്ഛായക്കും കോട്ടമാവുകയാണ്.
2003 ലോക്കല്‍ ഓര്‍ഡര്‍ നമ്പര്‍ 11 ആര്‍ട്ടിക്കിള്‍ 59 പ്രകാരം ഇത് നിയമലംഘനമാണ്. വ്യക്തികളും സ്ഥാപനങ്ങളും നിയമ ലംഘനം നടത്തുന്നതിനെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. ഏതാണ്ട് 500 കിലോ പോസ്റ്ററുകളും നോട്ടീസുകളും നീക്കം ചെയ്യുകയുണ്ടായി.
സമൂഹത്തില്‍ ഇതു സംബന്ധിച്ച് ബോധവല്‍കരണം നടത്തിയിരുന്നു. വ്യത്യസ്ത ഭാഷകളില്‍ സന്ദേശം നല്‍കി.
പുതുതായി എത്തിയവരും മറ്റും നിയമലംഘനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു.
കനത്ത പിഴ ശിക്ഷ ലഭിക്കുന്ന നിയമ ലംഘനമാണിതെന്നും അബ്ദുല്‍ മജീദ് സൈഫി പറഞ്ഞു.

Latest