പാക് ഭീകരന്‍ കേരളത്തില്‍ എത്തിയത് അറിഞ്ഞിരുന്നു എന്ന് ചെന്നിത്തല

Posted on: March 24, 2014 4:56 pm | Last updated: March 24, 2014 at 6:11 pm
SHARE

chennithalaകാസര്‍കോട്: പാകിസ്ഥാന്‍ തീവ്രവാദികള്‍ മൂന്നാറില്‍ തങ്ങിയത് കേരളാപോലീസ് അറിഞ്ഞിരുന്നു എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യം കേന്ദ്ര ഏജന്‍സിയെ അറിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വെളിപ്പെടുത്തലിന് താനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇന്നലെയാണ് നാല് തീവ്രവാദികള്‍ രാജസ്ഥാനില്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചത്. ഇതിലുള്‍പ്പെട്ട വഖാസ് അഹമ്മദ് മൂന്നാറിലും എത്തിയിരുന്നു എന്ന് ഡല്‍ഹി പോലീസ് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.