സെന്‍സെക്‌സ് ചരിത്ര നേട്ടത്തില്‍; 22000 പോയിന്റിനു മുകളിലെത്തി

Posted on: March 24, 2014 3:32 pm | Last updated: March 25, 2014 at 12:02 am
SHARE

sensexമുംബൈ: ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി 22000 പോയിന്റ് കടന്ന സെന്‍സെക്‌സ് 22055ല്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 300 പോയിന്റാണ് സെന്‍സെക്‌സ് ഇന്ന് വര്‍ധിച്ചത്. നിഫ്റ്റി 88 പോയിന്റ് വര്‍ധിച്ച് 6583ലെത്തി വ്യാപാരം അവസാനിപ്പിച്ചു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതാണ് ഓഹരി വിപണി മെച്ചപ്പെടാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എണ്ണ, പ്രകൃതി വാതകം, ലോഹം, ബേങ്കിംഗ് എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത്.