ഭൂമിദാനക്കേസ് റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

Posted on: March 24, 2014 12:04 pm | Last updated: March 25, 2014 at 12:02 am
SHARE

vs

വി എസ് പ്രതിയായ ഭൂമിദാനക്കേസ് റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: കാസര്‍ക്കോട്ടെ ഭൂമിദാനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി എസിന്റെ ബന്ധു ടി കെ സോമന്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. കേസ് റദ്ദാക്കണമോ എന്ന് തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണ്. ആറുമാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.

ബന്ധുവായ ടി കെ സോമന് കാസര്‍ക്കോട് പെരിയയില്‍ വി എസ് അനധികൃതമായി ഭൂമി പതിച്ചുനല്‍കിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ഭൂമി ലഭിച്ച സോമനും വി എസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷും ചേര്‍ന്ന് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.

വി എസ് ഉള്‍പ്പെടെ അഞ്ചുപേരാണ് പ്രതിപട്ടികയിലുള്ളത്. ഷീലാ തോമസ്, ലാന്റ് റവന്യൂ കമ്മീഷണര്‍ കെ ആര്‍ മുരളീധരന്‍, കാസര്‍ക്കോട് കളക്ടറായിരുന്ന ആനന്ദ് സിംഗ് എന്നിവരാണ് കേസിലെ പ്രതികള്‍.