Connect with us

Kerala

ഇടുക്കി സീറ്റിലെ പ്രശ്‌നം മുന്നണി വിടുന്നത് വരെയെത്തിയിരുന്നെന്ന് മാണി

Published

|

Last Updated

കോട്ടയം: ഇടുക്കി സീറ്റിനായുള്ള അവകാശവാദം മുന്നണി വിടുന്നതിനെ കുറിച്ചുള്ള ചര്‍ച്ച വരെയെത്തിയെന്ന് ധനമന്ത്രി കെ എം മാണി. സീറ്റ് ലഭിക്കില്ലെന്ന് വന്നപ്പോള്‍ മുന്നണി വിടുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. മുന്നണിക്ക് വേണ്ടി തങ്ങള്‍ സഹിച്ച ത്യാഗമാണ് ഇടുക്കി സീറ്റ് കിട്ടാതിരുന്നിട്ടും മുന്നണിയില്‍ തുടരാനുള്ള തീരുമാനം. സീറ്റ് കച്ചവടത്തില്‍ താല്‍പര്യമില്ലാത്തതിനാലാണ് ഇടുക്കിക്ക് പകരം മറ്റു സീറ്റ് വാങ്ങാതിരുന്നതെന്നും മാണി വിശദീകരിച്ചു.

Latest