നീണ്ടകരയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

Posted on: March 24, 2014 11:39 am | Last updated: March 25, 2014 at 12:02 am
SHARE

accidentകൊല്ലം: നീണ്ടകരയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശികളായ രവീന്ദ്രന്‍ നായര്‍, ഭാര്യ വിജയകുമാരി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മിനിബസുമായി കൂട്ടിയിടിക്കുകയായിരുന്നു. രവീന്ദ്രന്‍ നായര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എയുടെ പി എയും ഭാര്യ വിജയകുമാരി സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമാണ്.

തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കു പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.