ടി ജെ ജോസഫ് വെള്ളിയാഴ്ച്ച ജോലിയില്‍ പ്രവേശിക്കും

Posted on: March 24, 2014 11:28 am | Last updated: March 25, 2014 at 12:02 am
SHARE

tj josephകോതമംഗലം: ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട് ടി ജെ ജോസഫ് വെള്ളിയാഴ്ച്ച തിരികെ ജോലിയില്‍ പ്രവേശിക്കും. കോതമംഗലം രൂപതാ ബിഷപ്പുമായി ജോസഫ് നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് ഉത്തരവ് കൈമാറുന്ന വിവരമറിയിച്ചത്.

ട്രിബ്യൂണല്‍ ഉത്തരവ് വൈകിയതാണ് നിയമനം വൈകാന്‍ കാരണമെന്ന് ബിഷപ്പ് വ്യക്തമാക്കി. ജോസഫിന്റെ ഭാര്യ സലോമി മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ജോസഫിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമായത്.