ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം എഴായി

Posted on: March 24, 2014 11:20 am | Last updated: March 25, 2014 at 12:02 am
SHARE

boamb blastതൊട്ടിപ്പാള്‍(തൃശൂര്‍): മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലിരുന്ന തൊട്ടീപ്പാലം സ്വദേശി ബിജോയ് കൃഷ്ണ (31) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെ പറപ്പൂക്കര കൊറ്റയില്‍ സലീഷിന്റെ ഉടമസ്ഥതയിലുള്ള സ്വര്‍ണാഭരണ നിര്‍മാണശാലയ്ക്കാണ് തീപിടിച്ചത്. വീടിന്റെ മുകള്‍ നിലയിലാണ് നിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്നത്. ആഭരണനിര്‍മ്മാണത്തിനിടെ സ്വര്‍ണ്ണം ഉരുക്കാനുള്ള ചെറിയ ഗ്യാസ് സിലിണ്ടര്‍ ലീക്കാവുകയും തീപിടിക്കുകയും ചെയ്തു.

തുടര്‍ന്ന് നിര്‍മ്മാണശാലയില്‍ ഉപയോഗിച്ചിരുന്ന ഗാര്‍ഹിക ഗ്യാസ് കണക്ഷനില്‍ നിന്നുള്ള സിലിണ്ടറിലേയ്ക്ക് തീപടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടസമയത്ത് ഇരുപത്തിയഞ്ച് തൊഴിലാളികളാണ് അവിടെയുണ്ടായിരുന്നത്.