തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

Posted on: March 24, 2014 10:49 am | Last updated: March 25, 2014 at 12:02 am
SHARE

accidentധര്‍മ്മപുരി: തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു.  തിരുവല്ല കടക്കാട് വീട്ടില്‍ ജോര്‍ജ് കെ.ജോര്‍ജ്( 36), ഭാര്യ സുനി സൂസണ്‍ ജോര്‍ജ്(33), മകള്‍ ഷബീന്‍(ഒന്നര) എന്നിവരാണ് മരിച്ചത്. മകന്‍ ആല്‍ബിന്‍ (4), കാര്‍ ഡ്രൈവര്‍ അനീഷ്(33) എന്നിവരെ പരുക്കുകളോടെ സേലത്തെ ഗോകുലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാട്ടില്‍ നിന്നു ബാംഗ്ലൂരിലേക്ക് പോകുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ രാവിലെ ആറോടെ ഹൈവേയിലെ സെന്‍ട്രല്‍ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു.