എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍ സമര്‍പ്പണം ഏപ്രില്‍ രണ്ടിന്

Posted on: March 24, 2014 8:41 am | Last updated: March 24, 2014 at 8:41 am
SHARE

കല്‍പ്പറ്റ: എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരുടെ സമര്‍പ്പണം ഏപ്രില്‍ രണ്ടിന് ബുധനാഴ്ച വൈകിട്ട് അഞ്ചിന് കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ അഖിലേന്ത്യാസുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നാടിന് സമര്‍പ്പിക്കും. ജില്ലയിലെ സുപ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് വളണ്ടിയര്‍മാരുടെ സേവനം.
വിവിധ യൂനിറ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത നേരത്തെ പരിശീലനം നേടിയ 340 വളണ്ടിയര്‍മാരാണ് സേവനത്തിനിറങ്ങുന്നത്. എല്ലാ വളണ്ടിയര്‍മാരും കൃത്യം ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ അല്‍ഫലാഹ് കോംപ്ലക്‌സില്‍ എത്തണമെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യു കെ എം അശ്‌റഫ് സഖാഫി അല്‍കാമിലി, ജനറല്‍ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട്, സാന്ത്വനം സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എസ് മുഹമ്മദ് സഖാഫി, കണ്‍വീനര്‍ എസ് ശറഫുദ്ദീന്‍, ക്ഷേമകാര്യ പ്രസിഡന്റ് മുഹമ്മദലി സഖാഫി പുറ്റാട്, സെക്രട്ടറി അസീസ് ചിറക്കമ്പം എന്നിവര്‍ അറിയിച്ചു.