Connect with us

Ongoing News

രിസാല ക്യാമ്പയിന്‍: നേതൃസംഗമം നടത്തി

Published

|

Last Updated

മലപ്പുറം: സര്‍ഗാത്മക വായനയുടെ വസന്തം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന രിസാല ക്യാമ്പയിനിന്റെ ഭാഗമായി നടന്ന എസ് എസ് എഫ് നേതൃസംഗമം എസ് എസ് എഫ് മുന്‍ ജില്ലാ പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എ ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. പി കെ മുഹമ്മദ് ശാഫി, കെ സൈനുദ്ദീന്‍ സഖാഫി, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, എം ദുല്‍ഫുഖാറലി സഖാഫി പ്രസംഗിച്ചു. എം അബ്ദുര്‍റഹ്മാന്‍ സ്വാഗതവും സി കെ എം ഫാറൂഖ് നന്ദിയും പറഞ്ഞു.
മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 20 വരെയാണ് ക്യാമ്പയിന്‍ നടക്കുന്നത്. ജില്ലയില്‍ നടന്ന നേതൃസംഗമത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവ്, ഡിവിഷന്‍ ഭാരവാഹികള്‍, സെക്ടര്‍ ഒബ്‌സര്‍വര്‍ എന്നിവരാണ് സംബന്ധിച്ചത്.
രിസാല ക്യാമ്പയിന്റെ പ്രചാരണം ഭാഗമായി യൂണിറ്റ്, സെക്ടര്‍, ഡിവിഷനില്‍ ഘടകങ്ങളില്‍ നേതൃസംഗങ്ങളും, പര്യാടനവും നടന്നുവരുന്നു. ഇസ്‌ലാമിക വായനയുടെയും സംസ്‌കാരിക പൈതൃകങ്ങളുടേയും അശ്ലീല ചുവകളില്ലാത്ത വര്‍ത്തമാനത്തിന് രിസാല കുടുംബത്തിലേക്ക് വരിച്ചേര്‍ക്കലും, ഇസ്‌ലാമിക പബ്ലിഷിംഗ് ബ്യൂറോയുടെ ബന്ധപ്പെട്ട പുസ്തകങ്ങളുടെ പരിചയപ്പെടുത്തലും നടന്നുവരുന്നു.
ജില്ലയിലെ മതപണ്ഡിതന്മാര്‍, രാഷ്ട്രീയ സംസ്‌കാരിക നേതാക്കള്‍ എന്നിവരെ സെക്ടര്‍, സെക്ടര്‍, ഡിവിഷന്‍, ജില്ലാ നേതാക്കള്‍ വരിചേര്‍ത്ത് വരുന്നു.