എസ് വൈ എസ് ജില്ലാ വ്യാപാരി വ്യവസായ സംഗമം

Posted on: March 24, 2014 8:37 am | Last updated: March 24, 2014 at 8:37 am
SHARE

കോഴിക്കോട്: വ്യാപാര വ്യവസായ രംഗത്ത് ചൂഷണമുക്ത സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കൂട്ടായ ശ്രമം ഉണ്ടാവണമെന്ന് എസ് വൈ എസ് ജില്ലാ വ്യാപാരി വ്യവസായ സംഗമം അഭിപ്രായപ്പെട്ടു. സമ്പാദ്യവും വിനിമയവും സൂക്ഷമതയോടെ കൈകാര്യം ചെയ്യുന്നതോടൊപ്പം സാമൂഹിക സാമ്പത്തിക തിന്മകള്‍ക്കെതിരെ ബോധവത്കരണം നടത്താനും വ്യാപാരികളും വ്യവസായികളും മുന്നോട്ടുവരണമെന്ന് സംഗമം ആവശ്യപ്പെട്ടു. എസ് വൈ എസ് ദഅ്‌വാ സെന്ററില്‍ നടന്ന സംഗമം സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. വ്യവസായികളും പ്രബോധനവും എന്ന ചര്‍ച്ചക്ക് റഹ്മതുല്ല സഖാഫി എളമരം നേതൃത്വം നല്‍കി. എന്‍ അലി അബ്ദുല്ല, അപ്പോളോ മൂസ ഹാജി, വിക്ടറി സിദ്ദീഖ് ഹാജി, അബ്ദുല്‍ അസീസ് സഖാഫി (ഖത്തര്‍) പ്രസംഗിച്ചു. അപ്പോളോ മൂസ ഹാജി ചെയര്‍മാനും വിക്ടറി സിദ്ദീഖ് ഹാജി കണ്‍വീനറുമായി പതിനഞ്ചംഗ ജില്ലാ വ്യാപാരി വ്യവസായി കോ- ഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. നാസര്‍ ചെറുവാടി സ്വാഗതവും ഹുസൈന്‍ മാസ്റ്റര്‍ നാദാപുരം നന്ദിയും പറഞ്ഞു.