എസ് എസ് എഫ് ഷെല്‍ട്ടര്‍ വര്‍ക്ക്‌ഷോപ്പ് സമാപിച്ചു

Posted on: March 24, 2014 7:18 am | Last updated: March 24, 2014 at 7:18 am
SHARE

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രൊഫഷനല്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പുതിയ ദഅ്‌വാ പദ്ധതിയായ ഷെല്‍ട്ടറിന്റെ പ്രഥമ വര്‍ക്ക്‌ഷോപ്പ് സമാപിച്ചു. കോഴിക്കോട് സ്റ്റുഡന്റ്‌സ് സെന്ററില്‍ നടന്ന വര്‍ക്ക്‌ഷോപ്പില്‍ തിരഞ്ഞെടുത്ത പ്രൊഫഷനല്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. വിദ്യാര്‍ഥികളിലെ സാമൂഹിക ബോധം ശക്തിപ്പെടുത്തി ഇസ്‌ലാമിക് ദഅ്‌വാ സാധ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഡോ. ഇ എന്‍ അബ്ദുല്ലത്വീഫ്, ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, എ എ റഹീം, സി കെ റാഷിദ് ബുഖാരി, സി പി ശഫീഖ് ബുഖാരി, ഫൈസല്‍ യൂസുഫ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി