Connect with us

Business

ഓഹരി വീണ്ടും തളര്‍ച്ചയിലേക്ക്

Published

|

Last Updated

റെക്കോര്‍ഡ് പ്രകടനങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണി ഒരിക്കല്‍ കുടി തളര്‍ച്ചയിലേക്ക് തിരിഞ്ഞു. ബോംബെ സെന്‍സെക്‌സും റെക്കോര്‍ഡായ 22,040 വരെയും നിഫ്റ്റി 6574 വരെയും വാരാരംഭത്തില്‍ ഉയര്‍ന്ന് ചരിത്രം സൃഷ്ടിച്ചിരുന്നു. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യ അടക്കമുള്ള എമെര്‍ജിംഗ് വിപണികളില്‍ നിന്ന് വൈകാതെ പിന്‍തിരിയുമെന്ന ഊഹാപോഹങ്ങള്‍ നിക്ഷേപകരെ പുതിയ ബാധ്യതകളില്‍ നിന്ന് വാരത്തിന്റെ രണ്ടാം പകുതിയില്‍ പിന്‍തിരിപ്പിച്ചു.
ഹോളി ആഘോഷങ്ങള്‍ പ്രമാണിച്ച് തിങ്കാളാഴ്ച ഇന്ത്യന്‍ വിപണി അവധിയായിരുന്നു. ശനിയാഴ്ച നടന്ന പ്രത്യേക വ്യാപാരാന്ത്യം സെന്‍സെക്‌സ് 21,755 ലും നിഫ്റ്റി 6595 ലുമാണ്. വ്യാഴാഴ്ച നിഫ്റ്റിയില്‍ മാര്‍ച്ച് സീരിസ് സെറ്റില്‍മെന്റാണ്. വിപണി ഏത് ദിശയില്‍ സഞ്ചരിക്കുമെന്ന പിരിമുറുക്കത്തിലാണ് വലിയോരു വിഭാഗം.
എഫ് എം സി ജി, സ്റ്റീല്‍, ഫാര്‍മ്മസ്യുട്ടിക്കല്‍ വിഭാഗം ഓഹരികള്‍ മികവ് കാണിച്ചു. അതേ സമയം ഐ റ്റി, പെട്രാളിയം, കാപ്പിറ്റല്‍ ഗുസ്‌സ്, റിയാലിറ്റി വിഭാഗം ഓഹരികള്‍ തളര്‍ച്ചയിലായിരുന്നു. പിന്നിട്ടവാരം മുന്‍ നിരയിലെ ആറു കമ്പനികളുടെ വിപണി മുല്യം 25,501 കോടി രൂപ ഇടിഞ്ഞു. ഒ എന്‍ ജി സി, ഇന്‍ഫോസീസ്. റ്റി സി എസ് എന്നിവക്കാണ് ഏറെ നഷ്ടം സംഭവിച്ചത്. ഒ എന്‍ ജി സി യുടെ വിപണി മുല്യത്തില്‍ 12,576 കോടി രൂപയും ഇന്‍ഫോസീസിനു 5481 കോടിയും റ്റി സി എസിനു 3056 കോടിയും നഷ്ടമായി.
വിദേശ ഫണ്ടുകള്‍ 7347 കോടി രൂപയുടെ ഓഹരികള്‍ പിന്നിട്ടവാരം വാങ്ങി കുട്ടി. വിദേശ നിക്ഷേപത്തിന്റെ പ്രവാഹത്തില്‍ ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിനു മുന്നില്‍ രൂപ 61.10 നെ ചുറ്റിപറ്റിയാണ് നിലകൊള്ളുന്നത്. യുറോപ്യന്‍ ഓഹരി വിപണികള്‍ മികവിലാണ്. എന്നാല്‍ യു എസ് മാര്‍ക്കറ്റുകള്‍ വാരാവസാനം അല്‍പ്പം തളര്‍ച്ചയിലാരുന്നു. എസ് ആന്‍ഡ് പി 500 ഇന്‍ഡക്‌സ് പുതിയ റെക്കോര്‍ഡ് പ്രകടനത്തിനു ശേഷമാണ് സമ്മര്‍ദ്ദത്തിലേക്ക് നീങ്ങിയത്.

 

Latest