Connect with us

International

മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തി

Published

|

Last Updated

തിരച്ചില്‍ സംഘം കണ്ടെത്തിയ അജ്ഞാത വസ്തു

പെര്‍ത്ത്: മലേഷ്യന്‍ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നതിനിടെ, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മരം കൊണ്ടുള്ള വലിയ വസ്തുവും അതില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന നിലയില്‍ ബെല്‍റ്റുകളും കണ്ടെത്തി. വിമാനത്തിന് വേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ഥലത്താണ് ഇവ ഒഴുകി നടക്കുന്നതായി കണ്ടത്. ഇതോടൊപ്പം മറ്റു വ്യക്തമല്ലാത്ത മറ്റു പല വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

ഈ ഭാഗത്ത് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്ന യാത്രാ വിമാനത്തില്‍ നിന്നാണ് ഒഴുകിനടക്കുന്ന വസ്തുക്കള്‍ കണ്ടത്. ഇത് പ്രതീക്ഷക്ക് വക നല്‍കുന്നതായി ആസ്‌തേ്‌ലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു.

അതിനിടെ, ഫഞ്ച് സാറ്റലൈറ്റിലും കടലില്‍ ഭീമാകാരമായ വസ്തു ഒഴുകി നടക്കുന്നതായുള്ള ദൃശ്യങ്ങള്‍ പതിഞ്ഞു. ഇതും ഇപ്പോള്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭാഗത്ത് തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ ആസ്‌ത്രേലിയന്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ ചൈനീസ് സാറ്റലൈറ്റിലും സമാനമായ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

Latest