വ്യഭിചാരത്തിന് വിസമ്മതിച്ച യുവതിയുടെ മാറിടം മുറിച്ചു

Posted on: March 23, 2014 5:30 pm | Last updated: March 23, 2014 at 5:30 pm
SHARE

rapeമുംബൈ: വ്യഭിചാരത്തിന് വിസമ്മതിച്ച യുവതിയുടെ മാറിടം മുറിച്ചു. മഹാരാഷ്ട്രയിലെ ബിലണ്ടിയിലാണ് 23കാരിയായ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. പെണ്‍ക്കുടകളെ വലവീശി സെക്‌സ് റാക്കറ്റിന് എത്തിക്കുന്ന ഒരു വനിതാ ഏജന്റാണ് യുവതിയെ ആക്രമിച്ചത്. യുവതിയുടെ മാറിടം ഏജന്റ് ബ്ലേഡ് കൊണ്ട് മുറിക്കുകയായിരുന്നു.

പ്രണയം നടിച്ച് ഏതാനും നാളുകളായി യുവതിയെ ചില യുവാക്കള്‍ വലവീശാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടി സെക്‌സ് റാക്കറ്റ് ഏജന്റിന്റെയടുക്കല്‍ എത്തിപ്പെടുന്നത്. ഗുജറാത്തിലെ ദരിദ്ര കുടുംബത്തിലെ അംഗമായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്താണ് സെ്ക്‌സ് റാക്കറ്റിന് മുന്നിലെത്തിച്ചത്.

ബീവണ്ടിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി സുഖം പ്രാപിച്ച് വരുന്നു. റൂബി മുന്‍ഷി എന്ന ഏജന്റാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. ബ്ലേഡ് കൊണ്ട് മാറിടം മുറിക്കുകയും ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി.